TEACHING PRACTICE SIXTH
ക്രിസ്മസ് അവധിക്കു ശേഷം ഇന്ന്ക്ലാസുകൾ തുടങ്ങിയിരുന്നു. സ്കൂളിൽ ജൈവ വൈവിധ്യ പൂന്തോട്ടം നിർമിച്ചിരുന്നു. കുട്ടികളും അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും ചേർന്ന് പൂന്തോട്ടം നിർമിച്ചു. വളരെ മനോഹരമായിത്തന്നെ നിർമിച്ചിരുന്നു.
31/12/19
ഇന്ന് സ്കൂളിന്റെ സുവർണ്ണ ജുബിലീ ആയിരുന്നു. വളരെ വിപുലമായ പരിപാടികളായിരിന്നു ഉണ്ടായിരുന്നത്. റാലിയോടെ ആയിരുന്നു പരിപാടി തുടങ്ങിയത്. ആയൂർ പട്ടണം ചുറ്റി തിരിച്ചു വന്നതോടെ സമ്മേളനം ആരംഭിച്ചു. മുഖ്യ അഥിതി ബാലകൃഷ്ണ പിള്ള സർ ആയിരുന്നു. ഉൽഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി രാജു ആയിരുന്നു. സമ്മേളനത്തിന് ശേഷം നടൻ പാട്ട് അവതരണവും ഉണ്ടായിരുന്നു.
1/01/2020
ഇന്ന് പുതിയ വർഷത്തിലെ ആദ്യത്തെ ദിവസമായിരുന്നു. അസംബ്‌ളിക് ശേഷം മധുരം
വിതരണം ചെയ്തിരുന്നു. പ്രഥമ അദ്ധ്യാപിക ആശംസ അറിയിച്ചിരുന്നു. ഇന്ന് ഒൻപതാം
ക്ലാസ്സിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തിരുന്നു.ജങ്ക്
ഫുഡുംഹെൽത്തി ഫുഡും എന്നതായിരുന്നു വിഷയം.കുട്ടികൾ എല്ലാവരും തന്നെ ജങ്ക്
ഫുഡ് ഇഷ്ടപെടുന്നവരായിരുന്നതിനാൽ തന്നെ അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും
അത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞിരുന്നു .ആരോഗ്യകരമായ
ഭക്ഷണം ശീലിക്കേണ്ടതിന്റെ പ്രാധാന്യവും പറയുകയുണ്ടായി
3/01/2020
ഇന്ന് പതിവുപോലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. രണ്ടാമത്തെ പീരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നു
കവിയും സമൂഹജീവി എന്നാ പാഠം പഠിപ്പിച്ചു.





No comments:
Post a Comment