Saturday, December 21, 2019

teaching practice fifth week

കുട്ടികൾക്ക് രണ്ടാം പാദ വാർഷിക പരീക്ഷ ഈ ആഴ്ചയും ഉണ്ടായിരുന്നു.

20/12/19

ഇന്ന് ഈ വർഷത്തെ ക്രിസ്മസ് പരിപാടി ആയിരുന്നു.വളരെ നല്ല ഒരു ദിവസമായിരുന്നു ഇന്നത്തേത്.ഇന്ന് കുട്ടികൾ പുൽക്കൂട് ഒരുക്കിയിരുന്നു. വളരെ മനോഹരമായി തന്നെ അവർ അത് ഒരുക്കിയിരുന്നു. പരീക്ഷക്കു ശേഷം അസംബ്ലി നടത്തുകയും പരിപാടികൾ നടക്കുകയും ചെയ്തിരുന്നു. കുട്ടികൾ ക്രിസ്മസ് പാട്ട് പാടിയിരുന്നു. ഞങ്ങളുടെ പരിപാടികളും ഉണ്ടായിരുന്നു. ക്രിസ്മസ് പാട്ടും ടാബ്ലോയും നൃത്തവും ഉണ്ടായിരിന്നു. നന്നായി തന്നെ അവയെല്ലാം ചെയ്തിരുന്നു. കൂടാതെ ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തിരുന്നു. അവർക്കു സമ്മാനവും നൽകിയിരുന്നു. എനിക്ക് കിട്ടിയത് ബിസ്മി ടീച്ചറിനെ ആയിരുന്നു. എനിക്ക് നിഷിദനയും  സമ്മാനം നൽകി... പരിപാടികൾക്ക് ശേഷം ക്രിസ്മസ് അവധിക്കായി സ്കൂൾ അടച്ചിരുന്നു.

Monday, December 9, 2019

teahing practice forth week

9 / 12 / 19  മുതൽ കുട്ടികൾക്ക് പാദ വാർഷിക പരീക്ഷ ആരംഭിച്ചതിനാൽ റെഗുലർ ക്ലാസുകൾ ഉണ്ടായിരുന്നില്ല.

Saturday, December 7, 2019

taeching practice third week

TEACHING PRACTICE THIRD WEEK

2/12/19
ടീച്ചിങ് പ്രാക്ടിസിന്റെ പതിനൊന്നാം ദിവസമായ തിങ്കളാഴ്ച  രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.സഫലമീയാത്ര എന്ന പാഠം തുടങ്ങിയിരുന്നു.ഐ സി ടി വച്ചുള്ള ക്ലാസ് ആയിരുന്നു.എഴുത്തുകാരനായ എൻ എൻ  കക്കാടിനെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുകയും വായ്ക്കാൻ അവസരം നൽകുകയും ചെയ്തു.ശേഷം സഫലമീയാത്ര എഴുതാനുണ്ടായ  സാഹചര്യം വിവരിക്കുന്ന ഒരു വീഡിയോ കാണിക്കുകയും ചെയ്തു.

3/12/19
രാവിലെ  സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് സ്കൂളിലെ മലയാളം അധ്യാപകൻ പഠിപ്പിച്ചതിനാൽ ക്ലാസ്സിൽ കയറിയിരുന്നില്ല.

4/12/19
പതിവുപോലെ രാവിലെ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.ഇന്ന് 10 ലെ കുട്ടികളുടെ PTA ആയിരുന്നതിനാൽ ഉച്ചമുതൽ അധ്യാപകർ ചിലർ ഉണ്ടായിരുന്നില്ല.അതിനാൽ അധ്യാപകർ ഇല്ലാത്ത ക്ലാസ്സുകളിൽ കയറുകയും കുട്ടികൾക്ക് വേണ്ട പ്രവർത്തനങ്ങളും മറ്റും നൽകുകയും ചെയ്തിരുന്നു.അവസാനത്തെ പെരിയഡിൽ 9 ഇൽ കയറുകയും സഫലമീയാത്രയുടെ ബാക്കി ഭാഗം എടുക്കുകയും ചെയ്തിരുന്നു.

5/12/19
രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.J R C യുടെ സെമിനാറിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരുന്നു.ഹെഡ് മാസ്റ്റർ ആയിരുന്നു വിതരണം ചെയ്തത്.ഉച്ചക്ക് ശേഷം ക്ലാസ്സിൽ കയറുകയും സഫലമീയാത്ര എന്ന പാഠം  പഠിപ്പിക്കുകയും ചെയ്തിരുന്നു.ചർച്ചയിലൂടെ ആശയം അവതരിപ്പിക്കുകയും കുട്ടികൾക്ക് പ്രവർത്തനം നൽകുകയും ചെയ്തിരുന്നു.

6/12/19
രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയുംചെയ്തു.ഇന്ന് സഫലമീയാത്രയുടെ അവസാന ഭാഗം ആയിരുന്നു പഠിപ്പിച്ചത് ഇന്ന് 8 , 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് കല കായിക പ്രവർത്തിപരിചയ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരിന്നു.പുതിയ ഒരു അനുഭവമായിരുന്നു .കുട്ടികൾ എല്ലാം തന്നെ നന്നായി ചെയ്തിരുന്നു.

Friday, November 29, 2019

teaching paractice second week

25/11/19
ടീച്ചിങ് പ്രാക്ടിസിന്റെ ആറാമത്തെ ദിവസമായിരുന്നു ഇന്ന്.രാവിലെ തന്നെ എത്തുകയും രെജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് ഞങ്ങളുടെ ഓപ്ഷണൽ ടീച്ചർ ഒബ്സർവേഷന് വന്നിരുന്നു.മൂന്നാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ്.ഐ സി ടി വച്ചുള്ള ആദ്യത്തെ ക്ലാസ് ആയിരുന്നു.നന്നായി തന്നെ എടുക്കാൻ കഴിഞ്ഞിരുന്നു.ക്ലാസ് നന്നായി എടുത്തിരുന്നു എന്ന് ടീച്ചർ പറഞ്ഞിരുന്നു.ശബ്ദ വ്യതിയാനം കുറച്ചുകൂടെ മെച്ചപ്പെടുത്തണമെന്നു പറഞ്ഞു.ക്ലാസ് എടുക്കുന്നതും അവതരണ രീതിയുമൊക്കെ നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. 


26/11/19
പതിവുപോ ലെ 9 :30 നു എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.ഇന്ന് ക്ഷീര ദിനമായിരുന്നതിനാൽ അസ്സെംബ്ലിയിൽ അതിനെ കുറിച്ച് പറഞ്ഞിരുന്നു.ഇന്നു രണ്ടു പീരീഡ്  ക്ലാസ് ഉണ്ടായിരിന്നു.രണ്ടു ടാക്സിക്കാർ എന്ന പാഠത്തിന്റെ ബാക്കി ആയിരുന്നു ഇന്ന് ക്ലാസ് എടുത്തത്.നന്നായി തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞിരുന്നു.ഓരോ ദിവസവും കൂടുതൽ മെച്ചപ്പെടുത്തി ക്ലാസ് എടുക്കാൻ കഴിയുന്നുണ്ട്.

27/11/19
ഇതിനും പതിവ് പോലെ നേരത്തെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.ഇന്ന് അവസാനത്തെ പീരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്.രണ്ടു ടാക്സിക്കാർ എന്ന പാഠമായിരുന്നു ക്ലാസ് എടുത്തത്.ചർച്ചയിലൂടെ ക്ലാസ് എടുക്കുകയും കുട്ടികൾക്ക് പ്രയാസമായ വാക്കുകൾ കണ്ടെത്താൻ പറയുകയും ചെയ്തിരുന്നു.ശേഷം സന്ദർഭം വിശദമാക്കാനുള്ള   പ്രവർത്തനവും നൽകിയിരുന്നു.പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.

28/11/19
രാവിലെ 9 :30 നു സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് ഡിസിപ്ലിൻ പെരിയഡിൽ 10 എ ഇൽ കയറുകയും വാക്കുകൾ കൊണ്ടുള്ള ഒരു ഗെയിം ചെയ്യിപ്പിക്കുകയും ചെയ്തു. അവസാനത്തെ പീരീഡ് 9 എ ഇൽ  കയറുകയും രണ്ടു ടാക്സിക്കാർ എന്ന പാഠം എടുക്കുകയും ചെയ്തു.മുന്നറിവ് പരിശോധനയിലൂടെ ക്ലാസ് തുടങ്ങുകയും കുട്ടികൾ ഓരോരുത്തരെ കൊണ്ട് വായിപ്പിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്തു.ശേഷം പാഠ ഭാഗത്തിലെ മൂല്യങ്ങൾ ആസ്പദമാക്കിയുള്ള ഒരു പ്രവർത്തനവും നൽകുകയുണ്ടായി.

29/11/19
രാവിലെ സ്കൂളിൽ എത്തുകയും  രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് സ്കൂളിൽ ഔഷധ തോട്ടവും ജൈവ വേലിയും നിർമിച്ചിരുന്നു.കുട്ടികളും അധ്യാപക വിദ്യാർത്ഥികളായ ഞങ്ങളും ചെടികൾ കൊണ്ട് വരുകയും സ്കൂൾ പരിസരത്തു നടുകയും ചെയ്തിരുന്നു.ഹെഡ് മിസ്ട്രസ് ആയിരുന്നു തുടക്കം ഇട്ടതു.ഞവര,വെപ്പ്,ആടലോടകം,മഞ്ഞൾ തുടങ്ങി പലതരത്തിലുള്ള ഔഷധ സസ്യങ്ങൾ ഉണ്ടായിരുന്നു .കൂടാതെ ചെമ്പരത്തി,തെറ്റി പോലെയുള്ള ചെടികളും നട്ടിരുന്നു.ഇന്ന് രണ്ടാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ് ഉണ്ടായിരുന്നത്.രണ്ടു ടാക്സിക്കാർ എന്ന പാഠത്തിന്റെ അവസാന ഭാഗമായിരുന്നു ഇന്നെടുത്ത്.ചർച്ചയിലൂടെ ക്ലാസ് നടത്തുകയും യതിയും ഡ്രൈവറും തമ്മിലുള്ള സംഭാഷണം എഴുതാനാവശ്യപ്പെടുകയും ചെയ്തിരുന്നു

Friday, November 22, 2019

അധ്യാപക പരിശീലനം ആദ്യവാരം

നാലാം സെമസ്റ്ററിലെ ടീച്ചിങ് പ്രാക്ടീസ് 18 / 10 / 2019 തിങ്കളാഴ്ച  ആരംഭിച്ചു.ആയുർ ജവഹർ എച് എസ് എസ് ആയിരുന്നു ഞാൻ ഇത്തവണയും തിരഞ്ഞെടുത്ത വിദ്യാലയം.ആദ്യ ദിവസമായ തിങ്കളാഴ്ച രാവിലെ 9 :30 ന് തന്നെ സ്കൂളിൽ എത്തിയിരുന്നു.കോളേജിൽ നിന്ന് നൽകിയിരുന്ന പെർമിഷൻ ലെറ്ററും അറ്റെൻഡൻസ് ബുക്കും ഹെഡ്മാസ്റ്ററിനെ ഏല്പിക്കുകയും അറ്റെൻഡൻസ് ബുക്കിൽ ഒപ്പിടുകയും ചെയ്തു.എട്ടാം ക്ലാസ്സിലെ    കുട്ടികളുടെ അസ്സെംബ്ലി ആയിരുന്നു ആദ്യത്തെ ദിവസം ഉണ്ടായിരുന്നത്.ആദ്യ ദിവസം ആയിരുന്നതിനാലും സ്കൂളിലെ അധ്യാപകന് കുറച്ചു പാഠഭാഗം എടുകേണ്ടിയിരുന്നതിനാലും തിങ്കളാഴ്ച ക്ലാസ് എടുത്തിരുന്നില്ല. അടുത്ത ദിവസം മുതൽ ഒൻപതാം ക്ലാസ്സിൽ  പഠിപ്പിക്കാൻ തുടങ്ങിയിരുന്നു .നാലാമത്തെ യൂണിറ്റ് ആയ  പാരിന്റെ നന്മയ്ക്കത്രെ എന്നതിലെ സാക്ഷി എന്ന  പാഠമായിരുന്നു എടുത്തത്.അർഹത പെട്ട ഒരു സർടിഫിക്കറ്റിനു വേണ്ടി ഓഫീസിൽ കയറി ഇറങ്ങേണ്ടി വന്ന ഉമ എന്ന സ്ത്രീയുടെ കഥയാണ് സാക്ഷിയിൽ പറയുന്നത്.സർക്കാർ ഓഫീസിൽ നടക്കുന്ന അനാസ്ഥ പരമായ പ്രവർത്തികളും ഇതിൽ പരാമർശിക്കുന്നു. സമൂഹത്തിൽ സ്ത്രീകളും സാദാരണ മനുഷ്യരും  നേരിടുന്ന പ്രശ്നങ്ങളും കഷ്ടപ്പാടുകളും ആണ്  ഇതിലെ പ്രമേയം .ഈ പഠന ഉദ്ദേശം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചു.